• October 26, 2021

അവന്‌റെയൊപ്പം ആദ്യചിത്രം; പകര്‍ത്തിയത് അമ്മ: പൂര്‍ണിമ പറയുന്നു

 അവന്‌റെയൊപ്പം ആദ്യചിത്രം; പകര്‍ത്തിയത് അമ്മ: പൂര്‍ണിമ പറയുന്നു

ഇന്ന് ഇന്ദ്രജിത്തിന്‌റെയും പൂര്‍ണിമയുടെയും പതിനേഴാം വിവാഹ വാര്‍ഷികമാണ്. സോഷ്യല്‍ മീഡിയയിലൂടെ പൂര്‍ണിമ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്ണയകാല ഓര്‍മ്മകളാണ് പൂര്‍ണിമ പങ്കുവെയ്ക്കുന്നത്. ഒപ്പം ഒരു ചിത്രവും. അത് തങ്ങള്‍ തമ്മിലുള്ള ആദ്യ ചിത്രമണെന്നും ആ ചിത്രം പകര്‍ത്തിയത് അമ്മ മല്ലികാ സുകുമാരനാണെന്നും പൂര്‍ണിമ പറയുന്നു. കടുത്ത പ്രണയത്തിലായിരുന്നു, അന്നു തങ്ങള്‍ പ്രണയബദ്ധരാണെന്ന കാര്യം അമ്മയ്ക്കറിയുമായിരുന്നോ എന്ന് പോലും അറിയാതെ തൊണ്ട വരണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്യുന്നതെന്നും പൂര്‍ണിമ കുറിപ്പില്‍ പറയുന്നു. രസകരമായ കുറിപ്പ് ഇങ്ങനെയാണ്

ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ..
ഇത് എടുക്കപ്പെട്ട ദിവസമാണ് ഇയാള്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നത്.
എനിക്ക് 21 വയസ്സും ഇയാള്‍ക്ക് 20-ും. ഞാനൊരു നടിയായിരുന്നു. ഇയാള്‍ ഒരു വിദ്യാര്‍ഥിയും.
ഈ ദിവസം എനിക്കു നല്ല പോലെ ഓര്‍മ്മയുണ്ട്.
ഓഹ്! ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു.
ഹൃദയമിടിപ്പു കൂടി.. തൊണ്ട വരണ്ട അവസ്ഥയിലാണ് നില്‍ക്കുന്നത്..
ഒരു കാര്യം അറിയാമോ? ഫോട്ടോ എടുത്തത് മല്ലിക സുകുമാരന്‍. എനിക്കന്നറിയില്ല, ഞങ്ങളുടെ തലയില്‍ ‘പുകയുന്നതെല്ലാം’ അമ്മയ്ക്കന്ന് മനസ്സിലായിരുന്നോ എന്ന്.. പക്ഷേ ഇന്ന് ശരിക്കുമറിയാം. എല്ലാം അറിഞ്ഞിരിക്കും. മൂന്നു വര്‍ഷത്തെ പ്രണയകാലം.. പതിനേഴു വര്‍ഷത്തെ വൈവാഹികജീവിതം..
ഹാപ്പി ആനിവേഴ്‌സറി.. ഇന്ദ്രാ..

ഹൃദയത്തില്‍തൊടുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായിമാറിയിരിക്കുകയാണ്.

Related post