• November 30, 2021

ഉന്നാവ് കൂട്ടബലാല്‍ത്സംഗക്കേസിലെ പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ചു

 ഉന്നാവ് കൂട്ടബലാല്‍ത്സംഗക്കേസിലെ പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ചു


യു.പി : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രതികള്‍ തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. 90 ശതമാനവും പൊള്ളലേറ്റ യുവതി വെന്റിലേറ്ററിലായിരുന്നു. രാത്രി 11.40-ഓടെയാണ് മരിച്ചതെന്ന് ആശുപത്രിയിലെ പൊള്ളല്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. ഷലാബ് കുമാര്‍ പറഞ്ഞു.

വിവാഹവാഗ്ദാനം നല്‍കിയ ആള്‍ സുഹത്തുമൊത്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.ബലാത്സംഗ കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് പ്രതികള്‍ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
കേസില്‍ നിന്ന് പിന്മാറാനുള്ള പ്രതികളുടെ ഭീഷണി വകവയ്ക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണം. യുവതിയെ ഉന്നാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം യുവതി ഒരു കിലോമീറ്ററോളം ഓടിയെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.ആദ്യം ലക്‌നൗവിലെ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ എത്തിച്ചതെങ്കിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. അതേസമയം യുവതിയെ തീകൊളുത്തിയ കേസ് അന്വേഷിക്കുന്നതിനായി ഉന്നാവ് എ.എസ്.പി. വിനോദ് പാണ്ഡെ തലവനായി അഞ്ചുപേരടങ്ങുന്ന പ്രത്യേകാന്വേഷണ സംഘം രുപീകരിച്ചതായി കമ്മീഷണര്‍ മുഘാം മേശ്രാം പറഞ്ഞു.

Related post