• November 30, 2021

ഒരു മകള്‍ക്കെങ്കിലും നീതി കിട്ടിയല്ലോ .. കണ്ണീരോടെ നിര്‍ഭയയുടെ അമ്മ

 ഒരു മകള്‍ക്കെങ്കിലും നീതി കിട്ടിയല്ലോ .. കണ്ണീരോടെ നിര്‍ഭയയുടെ അമ്മ

ഡല്‍ഹി : ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ സന്തോഷമറിയിപ്പ് നിര്‍ഭയയുടെ അമ്മ. പൊലീസുകാര്‍ക്കെതിരെ നടപടി പാടില്ലെന്നും അവര്‍ പറഞ്ഞു. ഒരു മകള്‍ക്കെങ്കിലും നീതി കിട്ടിയല്ലോ എന്നാണ് ഞാന്‍ ആശ്വസിക്കുന്നത്. പോലീസിനോട് നന്ദി പറയുകയാണ്. ഏഴ് വര്‍ഷത്തിലേറെയായി ഞാനെന്റെ മകള്‍ക്ക് നീതി തേടി അലമുറയിടുകയാണ്. കുറ്റവാളികള്‍ക്ക് തക്കശിക്ഷ ലഭിക്കാന്‍ നിയമം ലംഘിച്ചാണെങ്കിലും നടപടികള്‍ വേണം. എങ്കില്‍ മാത്രമേ ഈ സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കൂ. ഞാനിപ്പോഴും കോടതിയില്‍ നീതിക്കായി അലയുകയാണ്. ഈ ജിസംബര്‍ 13ാം തീയതിയും കോടതിയില്‍ പോകേണ്ടതുണ്ട്.’- ആശാ ദേവി പറയുന്നു.
2012 ഡിസംബറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ 6 പേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി 10 ദിവസത്തിനു ശേഷം സിംഗപ്പുരില്‍ ചികിത്സയിലിരിക്കേ മരണമടഞ്ഞിരുന്നു. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിനയ് ശര്‍മ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയിരുന്നു. 2012 മുതല്‍ തന്നെ അലട്ടുന്ന മുറിവിന് ആശ്വാസമായെന്നാണ് രാജ്യത്തിന്റെ തന്നെ കണ്ണീരായ നിര്‍ഭയയുടെ അമ്മ പറയുന്നത്.
ഇന്നലെ രാത്രിയോടെയാണ് ഹൈദരാബാദില്‍ മൃഗഡോക്ടറെ കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് തെളിവെടുപ്പിനിടെ വെടിവെച്ച് കൊന്നത്. പ്രതികള്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് വഴികളില്ലാതെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം.

Related post