• July 27, 2021

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

 ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 334.44 പോയന്റ് നഷ്ടത്തില്‍ 40445.15ലും നിഫ്റ്റി 104.20 പോയന്റ് താഴ്ന്ന് 11914.20ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 863 ഓഹരികള്‍ നേട്ടത്തിലും 1634 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികള്‍ക്ക് മാറ്റമില്ല.

ഫാര്‍മ, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ലോഹം, ഐടി,പൊതുമേഖല ബാങ്ക്, വാഹനം, ഉള്‍പ്പടെ മിക്കവാറും വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി ഇന്‍ഫ്രടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്,കൊട്ടക് മഹീന്ദ്ര, റിലയന്‍സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഒഎന്‍ജിസി, മാരുതി സുസുകി,ഗെയില്‍, എംആന്റ്എം, യെസ് ബാങ്ക്, എസ്ബിഐ, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ഐടിസി,ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Related post