• October 28, 2021

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

 ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 247.55 പോയന്റ് താഴ്ന്ന് 40239.88ലും നിഫ്റ്റി 80.70 പോയന്റ് നഷ്ടത്തില്‍ 11856.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 814 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1718 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 173 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐഷര്‍ മോട്ടോഴ്സ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫിസി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഗെയില്‍, ബിപിസിഎല്‍, ഭാരതി ഇന്‍ഫ്രടെല്‍, ഐടിസി, ഐഒസി, ടിസിഎസ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. ചൈനയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യുഎസ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക, യുകെയിലെ പൊതുതിരഞ്ഞെടുപ്പ് എന്നിവയെ കരുതലോടെയാണ് നിക്ഷേപകര്‍ കാണുന്നത്.

Related post