• July 28, 2021

കാഴ്ച പരിമിതര്‍ക്ക് 1000 സ്മാര്‍ട്ട് ഫോണ്‍ , സര്‍ക്കാറിൻറെ കാഴ്ച പദ്ധതിക്ക് തുടക്കം

 കാഴ്ച പരിമിതര്‍ക്ക് 1000 സ്മാര്‍ട്ട് ഫോണ്‍   , സര്‍ക്കാറിൻറെ കാഴ്ച പദ്ധതിക്ക് തുടക്കം

കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് വെളിച്ചമേകാന്‍ കേരള സര്‍ക്കാരിൻറെ കാഴ്ച പദ്ധതിക്ക് തുടക്കമായി. സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭിന്നശേഷിക്കാരെ ശാക്തീകരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനായി കാഴ്ചാപരിമിതര്‍ക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കും. ത്രീ ജി, ഫോര്‍ ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ–സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

https://www.facebook.com/PinarayiVijayan/photos/a.969029933188837/2760943533997459/?type=3&theater

പത്രവായന, പുസ്തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് ഫോണുകളില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക സോഫ്റ്റുവേയറിലൂടെ സാധിക്കുന്നതാണ്.

ലൊക്കേഷൻ തിരിച്ചറിയാനായി റൂട്ട് മാപ്പ് സംവിധാനവും ഉണ്ട്. റൂട്ട് മാപ്പിലൂടെ തങ്ങള്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും ഇനി പോകാനുള്ള ദിശ തിരിച്ചറിയാനും സാധിക്കുന്നു. ഇത് പ്രത്യേക രീതിയില്‍ പ്രോഗ്രാം ചെയ്ത് വെച്ചാല്‍ നടന്നു പോകുമ്പോള്‍ തടസ്സങ്ങളുണ്ടെങ്കില്‍ അത് തിരിച്ചറിയാനും സാധിക്കും. ആദ്യഘട്ടത്തില്‍ ആയിരം ഫോണുകളാണ് വിതരണം ചെയ്യുന്നത് .

Related post