• October 26, 2021

കേസ് എന്ന് അവസാനിപ്പിക്കും ?? സി ബി ഐ യോട് സുപ്രീം കോടതി

 കേസ്  എന്ന് അവസാനിപ്പിക്കും ??  സി ബി ഐ യോട്  സുപ്രീം കോടതി


നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിലെ അന്വേഷണം എന്ന് അവസാനിക്കുമെന്ന് അറിയിക്കാന്‍ സിബിഐയ്ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.
കൊലപാതകക്കേസിലെ മുഖ്യപ്രതി എസ് ഐ ,കെ എ സാബുവിന് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്. കേസ് അന്വേഷണം എന്ന് അവസാനിക്കുമെന്നും കുറ്റപ്പത്രം എപ്പോള്‍ സമര്‍പ്പിക്കുമെന്നും അടുത്ത തിങ്കളാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സാബുവിന്റെ ജാമ്യത്തിലും നിലപാട് വ്യക്തമാക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടു. സാബു ജാമ്യത്തില്‍ നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Related post