• May 13, 2021

ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം ടെനെറ്റിന്റെ ട്രെയിലര്‍ കാണാം

 ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം ടെനെറ്റിന്റെ ട്രെയിലര്‍ കാണാം


ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ടെനെറ്റിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.ആക്ഷന്‍ എപ്പിക്ക് ആയിരിക്കും സിനിമ എന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് തുടങ്ങിയ സിനിമകളുടെ ക്യാമറാമാന്‍ ഹൊയ്തി വാന്‍ ഹൊയ്തെമയാണ് ടെനെറ്റിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കാന്‍ ഒരുങ്ങുന്നത്.

രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ജോണ്‍ ഡേവിഡ് വാഷിംഗ്ടണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍, എലിസബത്ത് ഡെബിക്കി, ഡിംപിള്‍ കപാഡിയ, ആരോണ്‍ ടെയ്ലര്‍-ജോണ്‍സണ്‍, ക്ലെമന്‍സ് പോസി, മൈക്കല്‍ കെയ്ന്‍, കെന്നത്ത് ബ്രാനാഗ്, ഹിമേഷ് പട്ടേല്‍ എന്നിവരും അഭിനയിക്കുന്നു.

Related post