• July 31, 2021

തെലങ്കാന; പോലീസിന് പുഷ്പവൃഷ്ടി

 തെലങ്കാന; പോലീസിന് പുഷ്പവൃഷ്ടി

വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ചു വീഴ്ത്തിയ പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് ജനം. പൊലീസുകാരെ തോളിലേറ്റി സന്തോഷ പ്രകടനം നടത്തി. പ്രതികളെ വെടിവച്ചു കൊന്ന സ്ഥലത്ത് മധുരവിതരണവും പുഷ്പവൃഷ്ടിയും നടത്തി. പൊലീസുകാരെ അഭിനന്ദിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുകയും അവരുടെ കൈകളില്‍ രാഖി കെട്ടുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെ തെളിവെടുപ്പിനിടെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കേസിലെ നാലു പ്രതികളും കൊല്ലപ്പെട്ടത്. പൊലീസ് നടപടി സ്വാഗതാര്‍ഹമെന്നാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഭൂരിഭാഗം പേരുടെയും പ്രതികരണം. നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.

Related post