• July 28, 2021

ദിലീപിനൊപ്പം കുഞ്ഞു സാന്‌റയായി മഹാലക്ഷമി

 ദിലീപിനൊപ്പം കുഞ്ഞു സാന്‌റയായി മഹാലക്ഷമി

ദിലീപിനൊപ്പം കുഞ്ഞു സാന്‌റയായി മഹാലക്ഷമികാവ്യയുടെയും ദിലീപിന്റെയും മകള്‍ മഹാലക്ഷ്മിയുടെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘മൈ സാന്റ’ എന്ന ചിത്രം തിയേറ്ററില്‍ എത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ദിലീപിനൊപ്പം മഹാലക്ഷ്മിയും ഉള്ളത്. ‘മൈ സാന്റാ’യുടെ ഫോട്ടോഷൂട്ടിനിടയില്‍ എടുത്ത ചിത്രമാണ് ഇത്.’നന്മയുടേയും വിശുദ്ധിയുടേയും,സ്‌നേഹത്തിന്റേയും ക്രിസ്തുമസ് ആഘോഷിക്കുന്ന എല്ലാവര്‍ക്കും ഞങ്ങളുടെ ക്രിസ്തുമസ് ആശംസകള്‍,” ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ദിലീപ് കുറിക്കുന്നു.

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ”പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം”, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ.

ദിലീപും ബേബി മാനസ്വിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മൈ സാന്റ’ നല്ല പ്രതികരണങ്ങളാണ് തിയേറ്ററില്‍ നേടുന്നത്. കുട്ടികളെയും കുടുംബ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് കാലവും സാന്താ ക്ലോസുമൊക്കെയായി അടിമുടി ഒരാഘോഷത്തിന്റെ മൂഡാണ് ചിത്രം സമ്മാനിക്കുന്നത്.ഒരു ഏഴുവയസുകാരിയ്ക്ക് സാന്റായോടുള്ള സ്‌നേഹത്തിന്റെയും അവളുടെ സ്വപ്നങ്ങളുടെയും കഥയാണ് ‘മൈ സാന്റാ’ പറയുന്നത്. ഒപ്പം രണ്ടു കുട്ടികള്‍ തമ്മിലുള്ള നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ കൂടി ചിത്രം പറയുന്നുണ്ട്.

Related post