• May 14, 2021

നിത്യാനന്ദയ്ക്ക് ഇക്വഡോറിലും രക്ഷയില്ല

 നിത്യാനന്ദയ്ക്ക് ഇക്വഡോറിലും രക്ഷയില്ല


വിവാദസ്വാമി നിത്യാനന്ദയ്ക്ക് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് ഇക്വഡോര്‍ വ്യക്തമാക്കി. അഭയം നിഷേധിച്ചതിനെ തുടര്‍ന്ന് സ്വാമി ഹൈത്തിയി ലേയ്ക്ക് മുങ്ങി. ഇക്വഡോറിനടുത്ത് സ്വന്തമായി ദ്വീപ് ഉണ്ടാക്കി രാജ്യം സ്ഥാപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ നിത്യാനന്ദസ്വാമി ഇക്വഡോര്‍ വിട്ടതായി നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കി. തമിഴ്നാട്ടുക്കാരനായ നിത്യാനന്ദസ്വാമി ലൈംഗീക ആരോപണങ്ങളില്‍പ്പെട്ട് പൊലീസ് അറസ്റ്റിന്റെ വക്കിലായിരുന്നു. തുടര്‍ന്ന് നേപ്പാളിലേയ്ക്ക് കടന്ന സ്വാമി ഇക്വഡോറിലെത്തി. ഇവിടെ വില കൊടുത്ത് വാങ്ങാന്‍ സാധിക്കുന്ന നിരവധി ദ്വീപ് സമൂഹങ്ങളുണ്ട്. ഇതിലൊന്ന് വന്‍വില കൊടുത്ത് വാങ്ങി രാജ്യം സ്ഥാപിക്കുകയായിരുന്നു നിത്യാനന്ദ സ്വാമി. കൈലാസമെന്ന് പേരിട്ട നിത്യാനന്ദയുടെ സ്വന്തം രാജ്യത്തിന് കൊടിയും നാണയവും ഭരണസംവിധാനങ്ങളും ഉണ്ടായിരുന്നു. അഭയം നല്‍കണമെന്ന നിത്യാനന്ദയുടെ അഭ്യര്‍ത്ഥന തള്ളിയതോടെയാണ് വംശീയകലാപങ്ങള്‍ക്ക് പേരു കേട്ട ഹൈത്തിയിലേയ്ക്ക് സ്വാമി നിത്യാനന്ദ മുങ്ങിയത്

Related post