• December 3, 2021

നിര്‍ഭയകേസ്; പ്രായപൂര്‍ത്തിയായില്ലെന്ന വ്യാജരേഖ, അഭിഭാഷകനെതിരെ നടപടി

 നിര്‍ഭയകേസ്; പ്രായപൂര്‍ത്തിയായില്ലെന്ന വ്യാജരേഖ, അഭിഭാഷകനെതിരെ നടപടി

നിര്‍ഉഭയകേസിലെ ഹര്‍ജി തള്ളി.നിര്‍ഭയ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു കാണിച്ച് കേസിലെ പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളി. 2012 ഡിസംബറില്‍ ക്രൂരമായ പീഡനത്തിനിരയായി പെണ്‍കുട്ടി മരിക്കുമ്പോള്‍ തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നായിരുന്നു പവന്‍ കുമാറിന്റെ വാദം. ഈ സാഹചര്യത്തില്‍ ബാലനീതി നിയമപ്രകാരം തന്റെ കേസ് പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യം. എന്നാല്‍ ഇതു തള്ളി

എന്നാല്‍ ഇതു തള്ളിയ ജസ്റ്റിസ് സുരേഷ് കുമാര്‍ പവന്റെ അഭിഭാഷകന്‍ എ.പി.സിങ്ങിന് 25,000 രൂപ പിഴയും വിധിച്ചു. ഹാജരാകണമെന്നു കാണിച്ച് ഒട്ടേറെ തവണ നിര്‍ദേശിച്ചിട്ടും എത്താതെ ‘ഒളിച്ചുകളി’ നടത്തി കോടതിയുടെ സമയം പാഴാക്കിയതിനാണു പിഴ. പവന്റെ പ്രായം സംബന്ധിച്ച വ്യാജരേഖ ഹാജരാക്കിയതിന് സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ഭയ കേസില്‍ വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ഇവരെക്കൂടാതെ മുകേഷ്, വിനയ് ശര്‍മ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. 2012 ഡിസംബര്‍ 16നു രാത്രിയാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ഇരുപത്തിമൂന്നുകാരിക്ക് ക്രൂരമായ പീഡനമേറ്റതും ചികിത്സയിലിരിക്കെ ഡിസംബര്‍ 29നു മരിച്ചതും.

Related post