• July 27, 2021

നിശ്ബ്ദം കഥകേട്ട് അനുഷ്‌ക ഷെട്ടി

 നിശ്ബ്ദം കഥകേട്ട് അനുഷ്‌ക ഷെട്ടി

അനുഷ്‌ക ഷെട്ടി നായികയാകുന്ന ത്രില്ലര്‍ ചിത്രമാണ് നിശബ്ദം. നിശബ്ദയായ ചിത്രകാരിയായാണ് അനുഷ്‌ക ഷെട്ടി അഭിനയിക്കുന്നത്. ഇപ്പോള്‍ തിരക്കഥാകൃത്തായ കൊന വെങ്കട വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. നിശബ്ദം എന്ന സിനിമയില്‍ അനുഷ്‌ക ഷെട്ടിയെ ആയിരുന്നില്ല ആദ്യം തീരുമാനിച്ചത്. മറ്റൊരു ഫീമെയില്‍ സൂപ്പര്‍സ്റ്റാറിനെയായിരുന്നു തീരുമാനിച്ചിരുന്നത. ഞാന്‍ മുംബൈയില്‍ നിന്ന് തിരിച്ചുപോകുകയായിരുന്നു. അപ്പോള്‍ ഞാന്‍ സഞ്ചരിച്ച അതേ വിമാനത്തില്‍ അനുഷ്‌ക ഷെട്ടിയെയും കണ്ടു. അതിനിടെ വിമാനത്തിന് തകരാര്‍ വന്നതിനിടെ ചൈന്നെ വഴി, വഴിതിരിച്ചുവിടുകയും ചെയ്തു. അതിനിടയില്‍ അനുഷ്‌ക ഷെട്ടിയോട് കഥ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ അനുഷ്‌ക ഷെട്ടി സമ്മതം അറിയിക്കുകയായിരുന്നു- കൊന വെങ്കട് പറയുന്നു.

അടുത്തിടെയായി നായികകേന്ദ്രീകൃതമായ, സിനിമകളില്‍ മാത്രമാണ് അനുഷ്‌ക ഷെട്ടി അഭിനയിക്കുന്നത്. ചിത്രത്തില്‍ സാക്ഷി എന്ന എന്ന കഥാപാത്രമായാണ് അനുഷ്‌ക ഷെട്ടി അഭിനയിക്കുന്നത്. അനുഷ്‌ക ഷെട്ടിയുടെ ഉറ്റ സുഹൃത്തായി ശാലിനി പാണ്ഡെ അഭിനയിക്കുന്നു. സാക്ഷി എന്ന കഥാപാത്രത്തിന് സംസാരിക്കാന്‍ സഹായിക്കുന്നത് ശാലിനി പാണ്ഡെയാണ്. മാധവന്‍ സംഗീതഞ്ജനായും ചിത്രത്തില്‍ അഭിനയിക്കുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗീഷ് തുടങ്ങിയ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രീകരിക്കുന്നത്. ഭാഷകളില്‍. കൊന വെങ്കട് ഗോപി മോഹന്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്ദം ഒരുക്കുന്നത്. അടുത്ത ജനുവരി 31നാണ് ചിത്രം റിലീസ് ചെയ്യുക.

Related post