• June 15, 2021

പത്ത് ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍

 പത്ത് ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍

ലഡാക്കില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ചൈന തടഞ്ഞുവച്ചിരുന്ന ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. ഒരു ലഫ്റ്റ്‌നന്റ് കേണലും മൂന്ന് മേജര്‍മാരും അടക്കമുള്ളവരെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ സൈന്യം ഔദ്യോ?ഗികമായി പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ കാണാതായെന്ന റിപ്പോര്‍ട്ട് തള്ളി കരസേന ഇന്നലെ രം?ഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ലെന്നായിരുന്നു കരസേനയുടെ പ്രതികരണം. ഇതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നരിക്കുന്നത്.

Related post