• August 3, 2021

പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹതയില്ല : രാഷ്ട്രപതി

 പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹതയില്ല :  രാഷ്ട്രപതി


കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹതയില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്ത്രീകള്‍ക്കുനേരെയുളള ആക്രമണങ്ങള്‍ രാജ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നു. പോക്‌സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്നും പാര്‍ലമെന്റ് ഇത് പരിശോധിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ‘സ്ത്രീസുരക്ഷയെന്നതു ഗൗരവകരമായ വിഷയമാണ്. പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ബലാത്സംഗക്കുറ്റവാളികള്‍ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അവകാശമില്ല. ദയാഹര്‍ജികള്‍ പാര്‍ലമെന്റ് പുനഃപരിശോധിക്കണം,” രാഷ്ട്രപതി പറഞ്ഞു. രാജസ്ഥാനിലെ സിരോഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, നിര്‍ഭയ കേസില്‍ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി. വധശിക്ഷ കാത്ത് കഴിയുന്ന രണ്ടാം പ്രതിയാണ് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി തള്ളണമെന്ന് നിര്‍ഭയയുടെ അമ്മയും പരാതി നല്‍കും

Related post