• July 31, 2021

പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി ‘ ”ഹലാല്‍ലൗ സ്റ്റോറി ” സിനിമ പ്രവര്‍ത്തകര്‍

 പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി ‘  ”ഹലാല്‍ലൗ സ്റ്റോറി ” സിനിമ പ്രവര്‍ത്തകര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുമ്പോള്‍ ഐക്യദാര്‍ഡ്യമറിയിച്ച് ‘ഹലാല്‍ ലവ് സ്റ്റോറി’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. പോരാട്ട ഗാനമാലപിച്ചാണ് ഐക്യദാര്‍ഢ്യ മറിയിച്ചത്.

സിനിമയുടെ സംവിധായകന്‍ സക്കരിയ മുഹമ്മദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ ഗാനാലാപനം നടന്നത്. ഷഹബാസ് അമനാണ് ഗാനം ആലപിച്ചത്. സംവിധായകന്‍ ആഷിഖ് അബു, നടി ഗ്രേസ് ആന്റണി തുടങ്ങിയവര്‍ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം അവസാനിപ്പിക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു പ്രതിഷേധ സംഗമം നടന്നത്.

നേരത്തേ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സക്കരിയയുടെ നേതൃത്വത്തിലുള്ള ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരമാണ് ‘സുഡാനി ഫ്രം നൈജീരിയ’യ്ക്കു ലഭിച്ചിരുന്നത്.

Related post