• October 18, 2021

ഭയപ്പെടുത്താനായി ഗോസ്റ്റ് സ്‌റ്റോറീസ് ട്രെയ്‌ലര്‍

 ഭയപ്പെടുത്താനായി ഗോസ്റ്റ് സ്‌റ്റോറീസ് ട്രെയ്‌ലര്‍

ലസ്റ്റ് സ്റ്റോറീസ് ടീം വീണ്ടും ഒന്നിക്കുന്ന വെബ് സീരിസ് ആണ് ഗോസ്റ്റ് സ്റ്റോറീസ്. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ലസ്റ്റ് സ്റ്റോറീസിന്റെ വിജയത്തിനു ശേഷം ഈ നാല് സംവിധായകര്‍ വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ ഈ നാല് സംവിധായകരും പറയുന്നത് ഗോസ്റ്റ് സ്റ്റോറീസാണ്. ജനുവരി ഒന്നുമുതല്‍ ചിത്രം സ്ട്രീം െചയ്തു തുടങ്ങും. ജാന്‍വി കപൂര്‍, ശോഭിത ദുലിപാല, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

ഒരു വര്‍ഷം മുന്‍പ് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്ത് പ്രേക്ഷക പ്രശംസ നേടിയ ഇന്ത്യന്‍ ആന്തോളജി ചിത്രമായിരുന്നു ലസ്റ്റ് സ്റ്റോറീസ്. അനുരാഗ് കശ്യപ്, സോയാ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവര്‍ നാല് ഭാഗങ്ങളായി സംവിധാനം ചെയ്ത ലസ്റ്റ് സ്റ്റോറീസില്‍ രാധിക ആപ്തെ, ഭൂമി പഠ്നേകര്‍, മനീഷ കൊയ്രാള തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

Related post