• November 30, 2021

മഞ്ജുവിന്റെ അടുത്ത ചിത്രം മക്കള്‍ സെല്‍വനോടൊപ്പം

 മഞ്ജുവിന്റെ അടുത്ത ചിത്രം മക്കള്‍ സെല്‍വനോടൊപ്പം

മഞ്ജു വാര്യറും ,വിജയ് സേതുപതിയും ഒന്നിക്കുന്നു. തിരക്കഥാകൃത്തായ ആര്‍ജെ ഷാന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുകയെന്നും അറിയുന്നു. ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ുന്‍പ് മഞ്ജുവും ഷെയ്ന്‍ നിഗവും ഒന്നിച്ചഭിനയിച്ച കെയര്‍ ഓഫ് സൈറാ ബാനുവിന്റെ തിരക്കഥ ആര്‍ ജെ ഷാനിന്റെതായിരുന്നു.എപ്രിലില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.


മുന്‍പ് വിജയ് സേതുപതിയുടെ 96ല്‍ നായികയായി പരിഗണിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. എന്നാല്‍ പിന്നീട് ആ കഥാപാത്രം തൃഷയിലേക്ക് എത്തുകയായിരുന്നു. മഞ്ജു വാര്യരും വിജയ് സേതുപതിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്. തമിഴിലും സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുമെന്നും അറിയുന്നു.

Related post