• July 31, 2021

മാംഗളൂരിലുണ്ടായ വെടിവെയ്പ്പിലും ,മാധ്യമപ്രവര്‍ത്തകരു ടെ കസ്റ്റഡിയിലും അന്വേഷണം പ്രഖ്യാപിച്ചു

 മാംഗളൂരിലുണ്ടായ വെടിവെയ്പ്പിലും ,മാധ്യമപ്രവര്‍ത്തകരു  ടെ കസ്റ്റഡിയിലും അന്വേഷണം പ്രഖ്യാപിച്ചു

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനു നേരെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പോലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ഇന്നലെ മംഗളൂരുവില്‍ നിന്ന് മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടക്കും. മംഗളൂരില്‍ ഇനി രാത്രികാലത്ത് മാത്രമായിരിക്കും കര്‍ഫ്യു. ഇന്ന് വൈകിട്ട് മൂന്ന് മുതല്‍ വൈകിട്ട് ആറ് മണി വരെ കര്‍ഫ്യൂ ഉണ്ടായിരിക്കില്ല.

Related post