• May 13, 2021

മാധ്യമ വ്യവസായത്തിലെ തിരിച്ചടി; മുകേഷ് അംബാനി കളം വിടുന്നു

 മാധ്യമ വ്യവസായത്തിലെ തിരിച്ചടി; മുകേഷ് അംബാനി കളം വിടുന്നു

സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‌റെ ചെയര്‍മാനുമായ മുകേഷ് അംബാനി മീഡിയ ബിസിനസ്സില്‍ നിന്നും പിന്തിരിയുന്നു. അദ്ദേഹത്തിന്‌റെ ഉടമസ്ഥതയിലുള്ള നെറ്റ്വര്‍ക്ക് 18 മീഡിയ ആന്‌റ് ഇന്‍വെസ്റ്റ്‌മെന്‌റ് ലിമിറ്റഡ് വില്‍ക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


നെറ്റ് വര്‍ക്ക് മീഡിയ കനത്ത നഷ്ടമുണ്ടാക്കിയതാണ് ബിസിനസ്സില്‍ നിന്നും പിന്‍വാങ്ങാന്‍ കാരണം.
മാര്‍ച്ചില്‍ അവസാനപാദത്തില്‍ കമ്പനി 178 കോടി രൂപ നഷ്ടമുണ്ടാക്കിയിരുന്നു. 2014 ലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 56 പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടുന്ന നെറ്റ് വര്‍ക്ക് 18 സ്വന്തമാക്കിയത്. ന്യൂസ് 18 മണികണ്‍ട്രോള്‍ സിഎന്‍ബിസിടിവി18ഡോട്ട്‌കോം, ക്രിക്കറ്റ് നെക്സ്റ്റ്, ഫെസ്റ്റ്‌പോസ്റ്റ് തുടങ്ങിയവ നെറ്റ്‌വര്‍ക്ക് 18ന്‌റെ ഭാഗമാണ്.

Related post