• May 15, 2021

ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ

 ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ

ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയെ ക്രിസ്മസ് ട്രീയിലേക്കാണ് കൗതുകകണ്ണുകളെല്ലാം. ചെന്നെത്തുന്നത്. സ്പെയിനിലെ കെംപിന്‍സ്കി ഹോട്ടലിലാണ് ലോകത്തിലെ വിലയേറിയ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്. ഒരു കോടി അന്‍പത് ലക്ഷം രൂപയാണ് ഇതിന്റെ വില. വിശേഷപ്പെട്ട വജ്രങ്ങളും ഡിസൈനര്‍ ആഭരണങ്ങളും വിലയേറിയ കല്ലുകളുംകൊണ്ടാണ് ട്രീ അലങ്കരിച്ചിരിക്കുന്നത്.


ഡെബി വിംഗ്ഹാം എന്ന ഫാഷന്‍ ഡിസൈനര്‍ ആണ് ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്. 3 കാരറ്റ് പിങ്ക് ഡയമണ്ട്, 4 കാരറ്റ് സഫയര്‍, ബള്‍ഗാരി, കാര്‍ട്ടിയര്‍, വാന്‍ ക്ലെഫ്, ആര്‍പെല്‍സ്, ഷനല്‍ എന്നീ ആഡംബര ബ്രാന്‍ഡുകളുടെ ആഭരണങ്ങളും, വിലകൂടിയ പെര്‍ഫ്യൂമുകളും, അലങ്കരിച്ച ഒട്ടകപക്ഷിയുടെ മുട്ടകളും, 3-ഡി പ്രിന്റ് ചെയ്ത ചോക്ലേറ്റ് രൂപങ്ങളും കൊണ്ടാണ് ക്രിസ്മസ് ട്രീയെ മനോഹരമാക്കിയിരിക്കുന്നത്.

Related post