• May 15, 2021

വെറ്റ് ഐലന്‍ഡ് സ്‌ഫോടനം മരണ സംഖ്യ ആറായി

 വെറ്റ് ഐലന്‍ഡ് സ്‌ഫോടനം മരണ സംഖ്യ ആറായി

ന്യൂസീലന്‍ഡിലെ വൈറ്റ് ഐലന്‍ഡില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ദ്വീപില്‍ ചിതറിപ്പോയ ടൂറിസ്റ്റുകളില്‍ 8 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയതിനാല്‍ രക്ഷാസംഘത്തിന് അങ്ങോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ല.


ഓര്‍ക്കാപ്പുറത്ത് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് 5 പേര്‍ ആദ്യദിവസം തന്നെ കൊല്ലപ്പെട്ടു. നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ ഉള്ളപ്പോഴാണ് അഗ്രി പര്‍വ്വതം പൊട്ടിത്തെറിച്ചത്.പ്രതിവര്‍ഷം 10000 വിനോദസഞ്ചാരികളാണ് അഗ്‌നിപര്‍വതം കാണാനായി ദ്വീപില്‍ എത്തുന്നത്. 2016-ലും അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു സ്ഫോടനമുണ്ടായാല്‍ താല്‍ക്കാലിക സുരക്ഷാകേന്ദ്രമൊരുക്കാന്‍ 2016 ഓഗസ്റ്റില്‍ 2.4 ടണ്‍ ഷിപ്പിങ് കണ്ടെയ്നര്‍ വ്യോമസേന ദ്വീപില്‍ എത്തിച്ചിരുന്നു.

Related post