• July 28, 2021

സംസ്ഥാനത്ത് ഡിസംബര്‍ 17ന് ഹര്‍ത്താല്‍

 സംസ്ഥാനത്ത് ഡിസംബര്‍ 17ന് ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 17ന് ദേശീയ പൗരത്വ ബില്ലിനെതിരെയും എന്‍ആര്‍സിക്കെതിരെയും പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വിവിധ സംഘടനകള്‍ ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ, ഡി എച്ച് ആര്‍ എം, ജമാഅത്ത് കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘടനകള്‍ക്കൊപ്പം വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജനകീയ പ്രതിരോധം ആവശ്യമാണെന്ന വിലയിരുത്തലിലൂടെയാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചതെന്ന് സംഘടനകള്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍ ആര്‍ സിയും ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യത നിഷേധിക്കുന്നതും വംശീയമായി രാജ്യത്തെ വിഭജിക്കുന്നതുമാണെന്ന് സംയുക്ത സമിതി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 5 a, 5b, 5c, 14, 15 എന്നിവക്ക് എതിരാണ് പൗരത്വ ബില്ലെന്ന് സംയുക്ത സമിതി ചൂണ്ടിക്കാട്ടുന്നു.
ഡിസംബര്‍ 17ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

Related post