• May 15, 2021

സാറയ്‌ക്കൊരുമ്മ; ധനുഷ് വീണ്ടും ബോളിവുഡിലേക്ക്

 സാറയ്‌ക്കൊരുമ്മ; ധനുഷ് വീണ്ടും ബോളിവുഡിലേക്ക്

അക്ഷയ് കുമാറും ധനുഷും ഒരുമിക്കുന്നു. ആനന്ദ് എല്‍ റായ് ചിത്രം അത്രംഗി രേയിലൂടെയാണ് ധനുഷ് ഹിന്ദിയിലേക്ക് മടങ്ങിയെത്തുന്നത്. സാറ അലി ഖാനാണ് ചിത്രത്തിലെ നായിക വേഷത്തിലെത്തുന്നത്.

രാഞ്ജനാ, ഷമിതാഭ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ധനുഷ് അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് സിനിമ കൂടിയാണിത്. ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍. റായി ഒരുക്കിയ കഴിഞ്ഞ ചിത്രമായ സീറോ ബോക്‌സ്ഓഫിസില്‍ വലിയ പരാജമായിരുന്നു.

പുതിയ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. ടി സീരിസും ആനന്ദ് എല്‍. റായിയും അക്ഷയ് കുമാറും ചേര്‍ന്നാണ് നിര്‍മാണം.

Related post