• May 13, 2021

സിസ്റ്റര്‍ ലിനിക്ക് ഫ്‌ളോറന്‍സ് നെറ്റിംഗേല്‍ അവാര്‍ഡ്

 സിസ്റ്റര്‍ ലിനിക്ക് ഫ്‌ളോറന്‍സ് നെറ്റിംഗേല്‍ അവാര്‍ഡ്

നിപ വൈറസ് ബാധിതരെ ചികിത്സിച്ച് മരണപ്പെട്ട സിസ്റ്റര്‍ ലിനിക്ക് മരണാന്തര ബഹുമതിയായി ഈ വര്‍ഷത്തെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ്. ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു.

നഴ്‌സിംഗ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അംഗീകാരമായി 1973 ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ്. നിപ ബാധിതരെ ചികിത്സിച്ചതിനെ തുടര്‍ന്ന് രോഗബാധിതയായ ലിനി മെയ് 21 ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മരണപ്പെട്ടത്. കേരള സംസ്ഥാന സര്‍ക്കാരും ലിനിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലിനിയെക്കൂടാതെ 35 നഴ്‌സുമാര്‍ കൂടി അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.

Related post