• May 14, 2021

സോണിയ ഗാന്ധിക്ക് ഇന്ന് 73-ാം പിറന്നാള്‍ , ആശംസകളുമായി പ്രധാനമന്ത്രി

 സോണിയ ഗാന്ധിക്ക് ഇന്ന് 73-ാം പിറന്നാള്‍ , ആശംസകളുമായി പ്രധാനമന്ത്രി


ഡല്‍ഹി : കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ഇന്ന് 73ാം പിറന്നാള്‍ .പിറന്നാള്‍ ദിനത്തില്‍ ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ട് പ്രധാനമന്ത്രി മോദിയും രംഗത്തെത്തി.
”ജന്മദിനാശംസകള്‍ സോണിയാ ഗാന്ധി ജി. ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു” എന്നാണ് ഔദ്യോഗിക ടിറ്ററിലൂടെയാണ് സോണിയ ഗാന്ധിക്ക് മോദി ആശംസകള്‍ നേര്‍ന്നത്.

1946 ഡിസംബര്‍ 9 ന് ജനിച്ച സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ്. 1998 ലാണ് ഇവര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ഇപ്പോഴും ഈ പദവിയില്‍ തന്നെ തുടരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കുമാരി സെല്‍ജ, മനീഷ് തിവാരി, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മിലിന്ദ് ദിയോറ, മഹില കോണ്‍ഗ്രസ് മേധാവി സുസ്മിത ദേവ്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീനിവാസ് ബിവി തുടങ്ങിയവരും ആശംസകളുമായെത്തി. രാജ്യത്ത് നടക്കുന്ന സ്ത്രീ സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് താന്‍ പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ഉന്നാവോ കേസിന്റെ പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.

Related post