• December 3, 2021

സ്വര്‍ണ്ണ വിലയില്‍ കുറവ്

 സ്വര്‍ണ്ണ വിലയില്‍ കുറവ്

സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 280 രൂപകുറഞ്ഞ്് 28,120 രൂപയിലെത്തി. മൂന്ന് ദിവസം കൊണ്ട് പവന് 520 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 35 രൂപ താഴ്ന്ന് 3,515 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 28,400 രൂപയായിരുന്നു.

Related post