• May 14, 2021

ഹാട്രിക്ക് ഹീറോ ജോക്വിന്‍

 ഹാട്രിക്ക് ഹീറോ ജോക്വിന്‍


യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ഇനി സ്പാനിഷ് താരം ജോക്വിന്. ലാ ലിഗ ക്ലബായ റയല്‍ ബെറ്റിസിന്റെ നായകനായ ജോവാക്വിന്‍ ഇന്നലെ അത്‌ലറ്റിക്ക് ബില്‍ബാവോയ്‌ക്കെതിരെയാണ് കരിയറിലെ തന്നെ ആദ്യ ഹാട്രിക്ക് നേടിയാണ് ഈ നേട്ടം കൈവരിച്ചത്. 55 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിഹാസതാരം ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ കുറിച്ച ലാ ലിഗ റെക്കോര്‍ഡാണ് ജോവാക്വിന്‍ മറികടന്നത്.

ബില്‍ബാവോയ്‌ക്കെതിരെ ഹാട്രിക്ക് നേടുമ്പോള്‍ 38 വയസസ്സാണ് ജോവാക്വിന്റെ പ്രായം. കരിയറിലെ 533-ാം ലാ ലിഗ മത്സരത്തിലാണ് ജോവാക്വിന്റെ ഈ ചരിത്രനേട്ടം.

Related post