• October 23, 2021

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ തീവ്രവാദി കൊല്ലപ്പെട്ടു

 ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ  തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. കീഗം ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യവും സിആര്‍പിഎഫും പോലീസും സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്.

തീവ്രവാദികളാണ് സുരക്ഷാ സേനയ്ക്ക് നേരേ ആദ്യം വെടിയുതിര്‍ത്തത്. പിന്നാലെയുള്ള ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. അതേസമയം രണ്ട്, മൂന്ന് തീവ്രവാദികള്‍ കൂടി പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Related post