• June 19, 2021

10 മേല്‍പാലങ്ങള്‍ക്ക് നിര്‍മാണാനുമതി

 10 മേല്‍പാലങ്ങള്‍ക്ക് നിര്‍മാണാനുമതി

സംസ്ഥാനത്തെ റോഡ് വികസനത്തിന്റെ ഭാഗമായി 10 മേല്‍പാലങ്ങള്‍ക്ക് നിര്‍മാണാനുമതി.

ഗതാഗതക്കുരുക്ക് പരിഹരിക്കുക ലക്ഷ്യമിട്ടാണ് സംസ്ഥാനത്താകെ 10 മേല്‍പാലങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൊച്ചി ആസ്ഥാനമായ സര്‍ക്കാര്‍ ഏജന്‍സി ആര്‍ബിഡിസികെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുക. കിഫ്ബിയില്‍ നിന്നും 222 കോടി രൂപ പദ്ധതിക്കായി അനുവദിക്കാനാണ് തീരുമാനം.

ചിറയിന്‍കീഴ്, ഇരവിപുരം, മാളിയേക്കല്‍, ഗുരുവായൂര്‍, ചിറങ്ങര, അകത്തേത്തറ, വാടാനാംകുറിശ്ശി, താനൂര്‍, ചേളാരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങള്‍ ഉയരുക.

Related post