• July 28, 2021

ഹജ് തീര്‍ഥാടനത്തിനു 10,834 പേര്‍ക്ക് അവസരം

 ഹജ് തീര്‍ഥാടനത്തിനു 10,834 പേര്‍ക്ക് അവസരം

സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനത്തിനു 10,834 പേര്‍ക്ക് അവസരം. 8002 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തപ്പോൾ 2,832 പേര്‍ക്കു നേരിട്ടു അവസരം ലഭിച്ചു. 70 വയസിനു മുകളില്‍ പ്രായമുള്ള 1,095 അപേക്ഷകരെയും 45 വയസു കഴിഞ്ഞ സ്ത്രീകളുടെ വിഭാഗത്തില്‍ നിന്നു 1,737 അപേക്ഷകരെയുമാണു നേരിട്ടു തിരഞ്ഞെടുത്തത്. 26,064 അപേക്ഷകളാണ് ഇത്തവണ ഹജ് കമ്മിറ്റിക്കു ലഭിച്ചത്.

അപേക്ഷകരുടെ നറുക്കെടുപ്പ് കരിപ്പൂരിലെ സംസ്ഥാന ഹജ് ഹൗസില്‍ മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വഹിച്ചു. ഈ വര്‍ഷം മുതല്‍ കരിപ്പൂര്‍ ഹജ് ഹൗസിനു പുറമെ കൊച്ചിയിലും കണ്ണൂരിലും പാസ്പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ സംവിധാനമുണ്ടാവും. നേരത്തേ കരിപ്പൂരിലെ സംസ്ഥാന ഹജ് ഹൗസില്‍ മാത്രമാണ് പാസ്പോര്‍ട്ടുകള്‍ സ്വീകരിച്ചിരുന്നത്.

Related post