• October 16, 2021

ഒമാനില്‍ ഇന്ന് 109 പേര്‍ക്ക് കൂടി കോവിഡ്

 ഒമാനില്‍ ഇന്ന് 109 പേര്‍ക്ക് കൂടി കോവിഡ്

ഒമാനില്‍ ഇന്ന് 109 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1019 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ വിദേശികളാണ്. രോഗം സുഖപ്പെട്ടവരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. 45 പേര്‍ കൂടി സുഖപ്പെട്ടതോടെ രോഗ മുക്തരായവരുടെ എണ്ണം 176 ആയി. നാലു പേര്‍ മരണപ്പെടുകയും ചെയ്തു.

വ്യാഴാഴ്ചയിലെ റിപ്പോര്‍ട്ട് പ്രകാരം പുതുതായി അസുഖ ബാധിതരായവരില്‍ 88 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്. ഇവിടെ മൊത്തം വൈറസ് ബാധിതര്‍ 832 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണമാകെട്ട 77ല്‍ നിന്ന് 119 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. തെക്കന്‍ ബാത്തിനയിലെ രോഗികളുടെ എണ്ണം 50 ആയി ഉയര്‍ന്നു. 12 പേരാണ് ഇവിടെ സുഖപ്പെട്ടത്. ദാഖിലിയയില്‍ 46 രോഗികളാണ് ഉള്ളത്. ഇവിടെ 21 പേര്‍ സുഖപ്പെട്ടു. തെക്കന്‍ ശര്‍ഖിയയിലെ രോഗികളുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഇവിടെ ഒരാള്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.

Related post