• October 23, 2021

കുവൈത്തില്‍ 119 പേര്‍ക്ക് കൂടി കോവിഡ്

 കുവൈത്തില്‍ 119 പേര്‍ക്ക് കൂടി കോവിഡ്

കുവൈത്തില്‍ 119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1524 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 860 ആയി.

പുതിയ രോഗികളില്‍ 68 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 102 പേര്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരാണ്. 7 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ രണ്ട് വീതം കുവൈത്ത് പൗരന്മാര്‍ക്കും ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിലുണ്ടായിരുന്നവരില്‍ 19 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 225 ആയി. നിലവില്‍ 1296 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 32 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് മൂലം ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.

Related post