• October 16, 2021

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ്19 ; കാസര്‍ഗോഡ് അതീവ ജാഗ്രത

 സംസ്ഥാനത്ത്  12 പേര്‍ക്ക് കൂടി കോവിഡ്19 ;  കാസര്‍ഗോഡ് അതീവ ജാഗ്രത

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് ഇതില്‍ 5 പേര്‍ എറണാകുളം ജില്ലയിലുള്ളവരും ആറ് പേര്‍ കാസര്‍ഗോഡുള്ളവരും, ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 37 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് 44390 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്നലെ മാത്രം 56 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 5570 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 3436 സാംപിള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 2393 എണ്ണം നെഗറ്റീവാണെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. എല്ലാ ആരാധനാലയവും രണ്ടാഴ്ച അടച്ചിടും. ക്ലബ്ബുകളും രണ്ടാഴ്ച അടച്ചിടും. കടകള്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ.

Related post