• May 13, 2021

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി

 തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്‍റെ സിറ്റി റോഡ് ഇംപ്രൂമെന്‍റ് ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തിരുവനന്തപുരം റോഡ് ഡവലപ്പ്മെന്‍റ് കമ്പനി (ടി.ആര്‍.ഡി.എല്‍) യോഗത്തിലാണ് തീരുമാനം. വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് മുതല്‍ രണ്ടരകോടി രൂപവരെയാണ് ചിലവ് കണക്കാക്കുന്നത്. ഈ തുക സ്പോണ്‍സര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും കണ്ടെത്തും.

ശംഖുമുഖം ഭാഗത്ത് തകര്‍ന്ന ഭാഗം ശരിയാക്കാന്‍ അഞ്ചുകോടിരൂപയുടെ ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി മാസം തുടങ്ങും.

Related post