• October 23, 2021

ഇടുക്കിയിലെ 22 വാര്‍ഡുകളില്‍ നിരോധനാഞ്ജ

 ഇടുക്കിയിലെ 22 വാര്‍ഡുകളില്‍ നിരോധനാഞ്ജ

ഇടുക്കി ജില്ലയിലെ 8 പഞ്ചായത്തുകളിലെ 22 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വാര്‍ഡുകളിലാണ് ഇടുക്കി കലക്ടര്‍ എച്ച്. ദിനേശന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടി. 21 വരെയാണ് നിരോധനാജ്ഞ .

പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളില്‍ ഉള്‍പ്പെടുന്ന ശാന്തന്‍പാറയിലെ 1, 5, 7, ഉടുമ്പന്‍ചോലയിലെ 5, 7, നെടുങ്കണ്ടത്തെ 8, 9, 11, കരുണാപുരത്തെ 4, 7, 10, 11, വണ്ടന്‍മേട്ടിലെ 7, 10, ചക്കുപള്ളത്തെ 8, 11, കുമളിയിലെ 6, 7, 8, 9, 12, ചിന്നക്കനാലിലെ 5 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ.

ഒരുസ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. സമ്പര്‍ക്ക വിലക്ക് നിയന്ത്രണങ്ങളും നിലവിലുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നയിടങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാനും അനുവാദമുണ്ട്.

Related post