• June 18, 2021

കണ്ണൂരിലെ കണ്ടയ്‌മെന്റ് സോണുകളില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു

 കണ്ണൂരിലെ കണ്ടയ്‌മെന്റ് സോണുകളില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവിലെ കടകള്‍ തുറക്കരുതെന്നും കലക്ടര്‍ ഉത്തരവിട്ടു.സ്‌കൂള്‍ പരിസരങ്ങളില്‍ അഞ്ചില്‍ക്കൂടുതല്‍ പേര്‍ കൂടിനില്‍ക്കരുത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ ചൊവ്വാഴ്ചയാണ് തുടങ്ങുന്നത്. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Related post