• May 15, 2021

കോവിഡ്19 ;മരുന്നിന്‌ 150 കോടി

 കോവിഡ്19 ;മരുന്നിന്‌ 150 കോടി

കോവിഡ്19 പ്രതിരോധ പ്രവർത്തങ്ങൾക്ക് പണം തടസ്സമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്പറഞ്ഞു.
സംസ്ഥാനത്ത്‌ ശക്തമായ പൊതു ആരോഗ്യ സംവിധാനം ഉണ്ടെന്നത് മികവാണ്.മരുന്ന് വാങ്ങുന്നതിന്‌ 150 കോടി അനുവദിച്ചു. ലഭ്യത ഉറപ്പാക്കാൻ മരുന്ന് ഉത്പാദനം വർധിപ്പിക്കും.കെ എസ് ഡി പി യോട് ആവശ്യത്തിന് അസംസ്കൃത വസ്തുക്കൾ വാങ്ങാൻ നിർദ്ദേശിച്ചു.ഇതിനായി ഉടൻ ടെൻഡർ വിളിക്കും .വിരമിച്ചവരുടെയും കൂടുതൽ താത്കാലിക ജീവനക്കാരുടെയും സേവനം ആവശ്യമെങ്കിൽ ആരോഗ്യ വകുപ്പ് തീരുമാനിക്കും.
പ്രത്യേക സാഹചര്യത്തിൽ ശമ്പളം നൽകുന്നതിൽ കാലതാമസം ഉണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ഏപ്രിലോടെ പരിഹാരമാകും.മൂന്നു മാസമായി വായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല.10,000 കോടി രൂപ വായ്‌പ എടുക്കേണ്ടിടത്ത്
1500 കോടി രൂപ മാത്രമാണ് അനുവാദം കിട്ടിയത് .ഏപ്രിൽ 10 ന് പുതിയ വായ്‌പ എടുക്കാനാവുന്നതോടെ ബുദ്ധിമുട്ടുകൾ മറികടക്കാനാകുമെന്നും മന്ത്രി പറഞ്ഞു .

Related post