• October 21, 2021

കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 19,899

 കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 19,899

കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 19,899 ആയപ്പോള്‍ സ്‌പെയിനിലേത് 17,489 ആയി. സ്‌പെയിനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,69,496 ഉം ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം 1,66,363 ആണ്. സ്‌പെയ്‌നിലും ഇറ്റലിയിലും മരണ നിരക്കില്‍ നേരിയ കുറവുണ്ട്.

സ്‌പെയിനില്‍ 619 പേരും ഇറ്റലിയില്‍ 431 പേരുമാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഇറ്റലിയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. സ്‌പെയിനില്‍ 62,391 പേരും ഇറ്റലിയില്‍ 34,211 പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. 4092 പേര്‍ക്കാണ് ഇന്നലെ ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചതെങ്കില്‍ സ്‌പെയിനില്‍ 4,167 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്പയിനില്‍ നിര്‍മാണ മേഖലയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടപ്പാക്കിയിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ചില മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും സര്‍ക്കാര്‍ എപ്പോഴും ജാഗരൂകരായിരിക്കുമെന്നും രോഗബാധിതരുടെ എണ്ണം ഇനിയും കുറയ്ക്കാനാണ് ശ്രമമെന്നും സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. കോടിക്കണക്കിന് വരുന്ന സ്പാനിഷുകാര്‍ പൂര്‍ണമായും വീട്ടിലിരിക്കാന്‍ തയ്യാറായതാണ് രോഗനിയന്ത്രണത്തിന് സഹായകമായതെന്നും സാഞ്ചസ് പറഞ്ഞു.

Related post