• October 21, 2021

ഇന്ത്യക്ക് നൂറുകോടി ഡോളർ ലോകബാങ്ക് സഹായം

 ഇന്ത്യക്ക് നൂറുകോടി ഡോളർ  ലോകബാങ്ക് സഹായം

കൊറോണാവൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകബാങ്ക് ഇന്ത്യക്ക് ഒരു ബില്യൺ ഡോളർ അടിയന്തര ധനസഹായം അനുവദിച്ചു. വ്യാഴാച്ചയാണ് പ്രഖ്യാപനമുണ്ടായത്. വൈറസ് ബാധയാൽ രാജ്യത്ത് ഇതുവരെ 53 പേർ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേർ ചികിത്സയിലുമാണ്. 1.9 ബില്യൺ ഡോളർ വരുന്ന ലോകബാങ്കിന്റെ ആദ്യഘട്ട സഹായ പദ്ധതികൾ 25 രാജ്യങ്ങൾക്ക് അനുഗ്രഹമാകും. നാല്പതോളം രാജ്യങ്ങളിൽ രക്ഷാപദ്ധതികൾ ഫാസ്റ്റ് ട്രാക്ക് പ്രക്രിയയിലൂടെ മുന്നോട്ട് നീങ്ങുന്നുവെന്നും ബാങ്ക് അറിയിച്ചു.
അടിയന്തര സാമ്പത്തിക സഹായത്തിന്റെ ഏറ്റവും വലിയ ഭാഗം ഇന്ത്യയ്ക്കാണ് ലഭിച്ചിരിക്കുന്നത് – നൂറുകോടി ഡോളർ.
“ഇന്ത്യയ്ക്കനുവദിച്ച സഹായം രോഗീപരിശോധന, സമ്പർക്ക വിവരശേഖരണം, ലാബ് പ്രവർത്തനങ്ങൾ എന്നിവയെ ശക്തിപ്പെടുത്തും. കൂടുതൽ സംരക്ഷണോപകരണങ്ങൾ വാങ്ങാനും , ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാനും ഉപകരിക്കും,” ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ആദ്യഘട്ട അടിയന്തരസഹായത്തിനു അംഗീകാരം നൽകിയ ശേഷം പറഞ്ഞു. ദക്ഷിണേഷ്യയിൽ പാകിസ്ഥാന് 200 മില്യൺ ഡോളറും അഫ്ഗാനിസ്ഥാന് 100 മില്യൺ ഡോളറും മാലദ്വീപിന്‌ 7.3 മില്യൺ ഡോളറും ശ്രീലങ്കയ്ക്ക് 128.6 മില്യൺ ഡോളറും ലഭിക്കും

Related post