• September 28, 2021

സുശാന്തിന്റെ കാമുകി റിയയെ കൊല്ലുമെന്നു ഭീഷണി: 2 പേർക്കെതിരെ പൊലീസ് കേസ്

 സുശാന്തിന്റെ കാമുകി റിയയെ കൊല്ലുമെന്നു ഭീഷണി: 2 പേർക്കെതിരെ പൊലീസ് കേസ്

ജീവനൊടുക്കിയ നടൻ സുശാന്ത് സിങ്ങിന്റെ കാമുകിയായിരുന്ന നടി റിയ ചക്രവർത്തിയെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും സമൂഹമാധ്യമങ്ങളിൽ ഭീഷണിമുഴക്കിയ 2 പേർക്കെതിരെ പൊലീസ് കേസെടുത്തു. നടന്റെ ആത്‍മഹത്യയ്ക്കു പിന്നിൽ റിയയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ചാണു ഭീഷണി. 

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്കു കൈമാറണമെന്നു റിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, അതിന്റെ ആവശ്യമില്ലെന്നു മഹാരാഷ്ട്ര സർക്കാർ പ്രതികരിച്ചു.

Related post