• October 23, 2021

കയ്യില്‍ ഹോം ക്വറന്റൈന്‍ മുദ്ര : കെഎസ്ആര്‍ടിസി വോള്‍വോ ബസ് പൊലീസ് തടഞ്ഞു

 കയ്യില്‍ ഹോം ക്വറന്റൈന്‍ മുദ്ര : കെഎസ്ആര്‍ടിസി വോള്‍വോ ബസ് പൊലീസ് തടഞ്ഞു

കയ്യില്‍ ഹോം ക്വറന്റൈന്‍ മുദ്ര നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്നും യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി വോള്‍വോ ബസ് പൊലീസ് തടഞ്ഞു. കയ്യില്‍ ഹോം ക്വറന്റൈന്‍ മുദ്ര പതിപ്പിച്ച രണ്ട് യാത്രക്കാര്‍ ബസില്‍ ഉണ്ട് എന്ന് വ്യക്തമായതൊടെയാണ് പൊലീസ് ബസ് തടഞ്ഞത്. ഷാര്‍ജയില്‍ ഹോം ക്വറന്റൈന് നിര്‍ദേശിച്ചവരാണ് ഇവരെന്നാണ് വിവരം.

ഇന്നലെയാണ് ഇരുവരും ഷാര്‍ജയില്‍നിന്നും ബംഗളുരുവിലെത്തിയത്. ഇന്ന് നെടുമ്പശേരിയിലെത്തിയ ഇവര്‍ അങ്കമാലി വരെ ടാക്‌സിയില്‍ വരികയും അങ്കമാലിയില്‍നിന്നും കെഎസ്ആര്‍ടിസി ബസില്‍ കയറി. യാത്രക്കാരുടെ കയ്യില്‍ ഹോം ക്വറന്റൈന്‍ എന്ന മുദ്ര ശ്രദ്ധയില്‍പ്പെട്ടതോടെ കണ്ടക്ടര്‍ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു.

ഒരാള്‍ തൃപ്രയാര്‍ സ്വദേശിയും, മറ്റൊരാള്‍ മണ്ണൂത്തി സ്വദേശിയുമാണ്. ഇരുവരെയും പിഡബ്യുഡി റസ്റ്റ്ഹൗസിലേക്ക് മാറ്റി. 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ പരിശോധനകള്‍ക്കായി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അണു വിമുതമാക്കിയ ശേഷമേ വിട്ടുനല്‍കൂ.

Related post