• October 21, 2021

ലോക്ക് ഡൗണ്‍: വീഴ്ച വരുത്തിയെന്നാരോപിച്ച് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

 ലോക്ക് ഡൗണ്‍: വീഴ്ച വരുത്തിയെന്നാരോപിച്ച് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡല്‍ഹിയില്‍ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ഗതാഗതം വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിതനായ രേണു ശര്‍മയെയും ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന രാജീവ് വര്‍മയെയുമാണ് സസ്പെന്‍ഡ് ചെയ്തത്. ലോക്ക് ഡൗണ്‍ സംബന്ധിച്ച ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ഇവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡല്‍ഹി അഡീഷ്ണല്‍ ചീഫ് സെക്രട്ടറിക്കും ഹോം ആന്‍ഡ് ലാന്‍ഡ് ബില്‍ഡിംഗ് സെക്രട്ടറിക്കും സീലാംപൂരിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനും എതിരെ നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related post