• June 19, 2021

അസമിൽ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍

 അസമിൽ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍

അസമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തെക്കന്‍ അസമിലെ ബാരാക് വാലിയിലെ ലഖിപൂരിലാണ് സംഭവം നടന്നത്.

മൂന്നുജില്ലയില്‍ നിന്നുള്ളവരാണ് മരിച്ചത്. മരിച്ചവരില്‍ പതിനാല് പേര്‍ കച്ചര്‍ ഹൈലകന്ദി ജില്ലകളില്‍ നിന്നുള്ളവരാണ്. ആറുപേര്‍ കരീംഗഞ്ച് ജില്ലക്കാരാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസമായി സംസ്ഥാനത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്

Related post