• August 2, 2021

‘ദി കുങ്ഫു മാസ്റ്റര്‍’ ട്രെയിലര്‍ പുറത്ത്

 ‘ദി കുങ്ഫു മാസ്റ്റര്‍’  ട്രെയിലര്‍ പുറത്ത്

പൂമരം എന്ന സൂപ്പര്‍ ഹിറ്റ് സിനിമക്കു ശേഷം ആക്ഷന്‍ സിനിമയുമായി എബ്രിഡ് ഷൈന്‍. ‘ദി കുങ്ഫു മാസ്റ്റര്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റ്രെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. പുതുമുഖങ്ങള്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം വരുന്ന ജനുവരിയില്‍ തീയറ്ററുകളിലെത്തും. പേര് സൂചിപ്പിക്കുന്നതു പോലെ കുങ്ഫുവുമായി ബന്ധപ്പെട്ട ചിത്രമാണ് കുങ്ഫു മാസ്റ്റര്‍. ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തില്‍ പൂമരത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് നായിക. ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ജിജി സക്കറിയയാണ് നായകന്‍. സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യൂ, ഹരീഷ് ബാബു, ജയേഷ് കെ തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.


ട്രെയിലര്‍ നീതയുടെയും ജിജിയുടെയും ആക്ഷനുകള്‍ കൊണ്ട് സമ്പന്നമാണ്. ഹിമാലയത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഫുണ്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബി തെക്കുംപുറമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 1983 എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്നയാളാണ് എബ്രിഡ് ഷൈന്‍. സൂപ്പര്‍ ഹിറ്റായ ചിത്രത്തിനു ശേഷം ആക്ഷന്‍ ഹീറോ എന്ന ചിത്രത്തിലൂടെ വീണ്ടും എബ്രിഡ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. മൂന്നാമതായി പുറത്തിറങ്ങിയ പൂമരവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Related post