• May 15, 2021

24.2 കോടി ഡോളര്‍ സുന്ദര്‍ പിച്ചെയ്ക്ക്

 24.2 കോടി ഡോളര്‍ സുന്ദര്‍ പിച്ചെയ്ക്ക്

ഗൂഗിളിന്റെ സഹസ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ പുതിയതായി ചുമതലയേറ്റ ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചെക്ക് ശമ്പള ഇനത്തിലും ഓഹരി ഇനത്തിലും ലഭിക്കുക 24.2 കോടി ഡോളര്‍(1721 കോടി രൂപ). അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വ്യവസായിക മികവില്‍ കമ്പനിയെ മുന്‍ നിരയില്‍ എത്തിച്ചാല്‍ 24 കോടി ഡോളറാണ് പിച്ചെക്ക് സമ്മാനമായി ലഭിക്കുക. ഇതിനു പുറമേ എസ്ആന്‍ഡ് പി 100 സൂചികയില്‍ ആല്‍ഫബെറ്റിന്റെ ഒഹരി മികച്ച നേട്ടമുണ്ടാക്കുന്ന പക്ഷം ഒമ്പത് കോടി ഡോളര്‍ ഓഹരി ഗ്രാന്‍ഡായും ലഭിക്കും. ഇത് ആദ്യമായാണ് കമ്പനിയില്‍ മികച്ച മികവിന് ഓഹരി നല്‍കുന്നത്.

Related post