• June 20, 2021

എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്

 എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്

എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാര്‍ക്കറ്റില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച വ്യാപാരിയുടെ കുടുംബാംഗങ്ങള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഭാര്യക്കും മകനും മരുമകള്‍ക്കുമാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ഇപ്പോള്‍ ഉയരുന്നുണ്ട്.

എറണാകുളം മാര്‍ക്കറ്റിലെ രോഗബാധിതരുടെ എണ്ണം കൂടി വന്നതോടെയാണ് കൊച്ചി നഗരം മുഴുവന്‍ ആശങ്കയിലായിരിക്കുന്നത്.

എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എറണാകുളം മാര്‍ക്കറ്റ് ജൂണ്‍ 30ന് താല്‍ക്കാലികമായി അടച്ചിരുന്നു. സെന്റ്. ഫ്രാന്‍സീസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് വരെയുള്ള റോഡ് വരെയുള്ള മാര്‍ക്കറ്റിന്റെ ഭാഗങ്ങളാണ് അടച്ചിരുന്നത്.

Related post