• June 18, 2021

ശ്രീനഗറില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു

 ശ്രീനഗറില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ശ്രീനഗറിലെ സാദിബലിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ആയുധധാരികളായ മൂന്നു പേര്‍ ഇവിടെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥനത്തിലാണ് സൈന്യം എത്തിയത്. തീവ്രവാദികള്‍ സൈന്യത്തിനെതിര വെടിയുതിര്‍ത്തു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.

ഇതില്‍ രണ്ട് പേര്‍ 2019 മുതല്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
പ്രദേശത്ത് നേരത്തെ ആക്രമണങ്ങളില്‍ പങ്കെടുത്തവരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു.

Related post