• June 18, 2021

ഷോപിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

 ഷോപിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ ഗ്രാമത്തില്‍ ഇന്നുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെ പുലര്‍ച്ചെ 1.30നാണ് സിആര്‍പിഎഫും ആര്‍മി പൊലീസും ഭീകരരുമായി ഏറ്റുമുട്ടിയത്. സുഗൂ ഗ്രാമത്തിലെ ഒരു വീടിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ഭീകരരെന്നാണു പൊലീസില്‍നിന്നു ലഭിക്കുന്ന വിവരം. ഞായറാഴ്ചയ്ക്കു ശേഷം ഷോപിയാനില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തേ നടന്ന രണ്ട് വെടിവയ്പുകളില്‍ ഒന്‍പത് ഭീകരരെ സേന വധിച്ചിരുന്നു.

Related post