• October 16, 2021

മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് വിഷം കലര്‍ത്തിയ 32,000 കിലോ മത്സ്യം

 മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് വിഷം കലര്‍ത്തിയ 32,000 കിലോ മത്സ്യം

കോവിഡ് എന്ന മഹാമാരിയില്‍ നിന്നും രക്ഷനേടാന്‍ സംസ്ഥാനം അക്ഷീണപരിശ്രമത്തിലാണ്. അതിനെയൊക്കെ വെല്ലുവിളിച്ച് സമൂഹത്തെ ഒരു വലിയ ദുരന്തത്തിലേക്ക് തള്ളിവിടാന്‍ തക്ക മാരക വിഷം കലര്‍ത്തി ചില മനുഷ്യരും. സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 32,000 കിലോഗ്രാം മീന്‍. കാന്‍സറിന് വരെ കാരണമാകാവുന്ന ബെന്‍സോയ്ക് ആസിഡാണ് മീന്‍ അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

വൈപ്പിനില്‍ നിന്നും ഇന്ന് പിടികൂടിയ മീനിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. 4000 കിലോയിലധികം വരുന്ന ചൂരയും ഓലക്കൊടിയനുമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ബോട്ടില്‍ നിന്ന് വൈപ്പിന്‍ സ്വദേശിയായ ഷാജിയാണ് മീന്‍ വാങ്ങിയത്. കണ്ടെയ്‌നര്‍ ലോറികളില്‍ കയറ്റി മൂവാറ്റുപുഴ, തൊടുപുഴ ഭാഗങ്ങളിലേക്ക് മീന്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഭക്ഷ്യസുരക്ഷ വകുപ്പും ഫിഷറീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

കുന്നകുളം മാര്‍ക്കറ്റില്‍ നിന്നും ഉപയോഗ യോഗ്യമല്ലാത്ത 1400 കിലോ മീന്‍ പിടിച്ചു. ശക്തന്‍ മാര്‍ക്കറ്റില്‍ നിന്നും 100 കിലോ അഴുകിയ ചെമ്മീന്‍, കോട്ടയത്ത് 600 കിലോ, മലപ്പുറത്ത് 450 കിലോയും പിടിച്ചെടുത്തു. 32000 കിലോ പഴകിയ മീനാണ് ഇതുവരെ സംസ്ഥാനത്ത് പിടികൂടിയത്. കോഴിക്കോട് കൂടത്തായിയില്‍ മീന്‍ സംഭരണ കേന്ദ്രം ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടി സീല്‍ ചെയ്തു.

Related post